
Report: Web Desk
പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര.രാവിലെ മുതല്‍ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഇതിനോടകം 22.59 ശതമാനവും കൊല്ലം ജില്ലയില്‍ 24.97 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 25.99 ശതമാനവും ആലപ്പുഴ ജില്ലയില്‍ 26.08 ശതമാനവും ഇടുക്കി ജില്ലയില്‍ 24.07 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.വോട്ട് രേഖപ്പെടുത്തിയതില്‍ 27.3 ശതമാനം പേരും പുരുഷ വോട്ടര്‍മാരാണ്. 21.94 സ്ത്രീ വോട്ടര്‍മാരും. 3.28 ട്രാന്‍സ്‌ജെന്റേഴ്‌സും ഇതിനോടകം വോട്ട് രേഖപ്പെടുത്തി.
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴയിലും കൊല്ലത്തും വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി. ആലപ്പുഴ നഗരസഭാ സീ വ്യൂ വാര്‍ഡിലെ രണ്ട് ബൂത്തുകളിലാണ് വോട്ടിംഗ് മെഷീന്‍ തകരാറിലായത്. കൊല്ലം തഴവ കുതിരപ്പന്തി എല്‍പിഎസ് ബൂത്തിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്ത് ആറാം വാര്‍ഡിലെ ബൂത്ത് രണ്ടിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. ഇവിടെ വോട്ടിംഗ് വൈകുകയാണ്.
തിരുവനന്തപുരം പേട്ടയില്‍ മോക് പോളിംഗിനിടെ മൂന്ന് വോട്ടിംഗ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. തകരാര്‍ കണ്ടെത്തിയ മെഷീനുകള്‍ മാറ്റി പുതിയ മെഷീനുകള്‍ എത്തിച്ച് പോളിംഗ് ആരംഭിക്കുകയായിരുന്നു. ബൂത്ത് ഏജന്റുമാര്‍ പുതിയ വോട്ടിംഗ് മെഷീനുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. ആദ്യമണിക്കൂറില്‍ 6.08 ശതമാനത്തിലേറെ പോളിംഗ് നടന്നു.
