Site icon CTV Online

മുഖ്യമന്ത്രിയ്ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കി ;പത്തനാപുരം ഗാന്ധി ഭവനിലെ അമ്മമാർ

Web Desk

പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറി . കഴിഞ്ഞ പ്രാവശ്യവും പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ഗാന്ധി ഭവനിലെ അമ്മമാരായിരുന്നു. മുഖ്യമന്ത്രിയുടെ പ്രതിനിധി ഗാന്ധിഭവനില്‍ നേരിട്ടെത്തിയാണ് തുക സ്വീകരിച്ചത്.കരകൗശലവസ്തുക്കളും പാഴ് വസ്തുക്കളും ഉപയോഗിച്ചുള്ള ചവിട്ടികളും നിര്‍മിച്ച് വില്‍പന നടത്തിയതില്‍ നിന്നാണ് തുക കണ്ടെത്തിയത്. തിരുവിതാംകൂര്‍ മുന്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരുടെ ജേഷ്ഠന്റെ ചെറുമകള്‍ ആനന്ദവല്ലിയമ്മാളിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ തവണ തുക നല്‍കിയത്. ഇത്തവണയും ആ പതിവ് തുടര്‍ന്നു. ഗാന്ധിഭവനിലെ ഒമ്പത് അമ്മമാര്‍ ചേര്‍ന്ന് തിരുവനന്തപുരം എകെജി സെന്ററില്‍ എത്തിയായിരുന്നു അന്ന് തുക കൈമാറിയത്.

Exit mobile version