Site icon CTV Online

ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുഖ്യമന്ത്രി

Local News

ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിച്ച് ജനങ്ങളുടെ അന്നം മുടക്കുന്ന പ്രതിപക്ഷ നേതാവ് പ്രതികാരപക്ഷത്താണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വസ്തുത മനസ്സിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കണമെന്നും ജനക്ഷേമ പരിപാടി തടസ്സപ്പെടുത്തിയാൽ അതിനെതിരെ നിയമ വഴി തേടുമെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ പട്ടിണിയിലായപ്പോൾ പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ കാക്കാൻ LDF സർക്കാറിന് സാധിച്ചു. അതൊന്നും സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണെന്നും ആ വസ്തുത കമ്മീഷൻ മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു. പെൻഷൻ, സ്കൂൾ കിറ്റ് വിതരണത്തെയും മുഖ്യമന്ത്രി കാര്യങ്ങൾ നിരത്തി ന്യായീകരിച്ചു. നാട്ടിൽ വന്ന മാറ്റങ്ങളെ വരമ്പത്തിരുന്ന് കണ്ടവർക്ക് കല്ലെറിയാൻ തോന്നുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Exit mobile version