Site icon CTV Online

സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല; നടപടിയെടുക്കേണ്ടത് തിര.കമ്മിഷൻ: മുഖ്യമന്ത്രി

Web Desk

ഇരട്ടവോട്ടിന് തെളിവുകള്‍ വന്നത് പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയില്‍ നിന്നാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഉമ്മൻചാണ്ടിയെയും മുഖ്യമന്ത്രി വിമർശിച്ചു. ഉളുപ്പില്ലാത്ത നേതാവാണോ ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം ചോദിച്ചു. എന്തും വിളിച്ചുപറഞ്ഞാല്‍ ജനം വിശ്വസിക്കണമെന്നില്ല. തുടര്‍ഭരണത്തിന് പിണറായി– ബിജെപി ധാരണയെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിനായിരുന്നു മറുപടി.

Exit mobile version