
Web Desk
റോഡരികിൽ കിടന്നുറങ്ങിയവരുടെ മേൽ ട്രക്ക് ഇടിച്ചുകയറി 18 പേർ മരിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കിയില്‍ കഴിഞ്ഞ രാത്രിയാണ് അപകടം. നിർത്തിയിട്ടിരുന്ന ബസിനു പിന്നിലേക്ക് ട്രക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.ബിഹാറിൽ നിന്ന് ഹരിയാനയിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ബസ് കേടായതിനെത്തുടർന്ന് ഇവർ രാത്രി ബസിനു മുൻപിൽ റോഡിൽ കിടന്നുറങ്ങുകയായിരുന്നു. നിയന്ത്രണം തെറ്റി എത്തിയ ട്രക്ക് ബസിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
