
Web Desk
മകന്‍ ജയിന്‍ രാജ് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് പി.ജയരാജന്‍. പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ ജയിന്‍ രാജ് പോസ്റ്റ് ഇട്ടത്.
മകന്‍ ഏത് സാഹചര്യത്തിലാണ് അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ല, പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുകൊണ്ടാണെങ്കില്‍ അത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്‍ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.
‘ഇരന്ന് വാങ്ങുന്നത് ശീലമായി പോയി’ ഇങ്ങനെയായിരുന്നു പി. ജയരാജന്റെ മകന്‍ ജയിന്‍ രാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നത് ഇത് പാനൂരിലെ കൊലപാതകത്തെ ഉദ്ദേശിച്ചാണെന്ന തരത്തിലാണ് . ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പി ജയരാജന്‍ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടാകുന്നത്.ആക്രമണത്തിൽ വെട്ടേറ്റാണ് മൻസൂർ കൊല്ലപ്പെടുന്നത്.സഹോദരൻ മുഹ്‌സിൻ ഗുരുതര പരുക്കുകളുമായി കോഴിക്കോടെ ചികിത്സയിലാണ്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ കൂടിയായ മുഹ്സിന്‍ പറഞ്ഞിരുന്നു. കണ്ടാല്‍ അറിയുന്നവരാണ് ഇവരെന്നും മുഹ്സിന്‍ പറഞ്ഞു. മുഹ്സിനെയാണ് ആക്രമികള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും, തന്നെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ വന്നതായിരുന്നു സഹോദരന് മന്‍സൂര്‍ എന്നും മുഹ്സിന്‍ പറഞ്ഞിരുന്നു.
