
Local News
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തോഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ നിരുത്തരവാദപരമായ സമീപനങ്ങൾ തിരുത്തുക . വാക്‌സിനേഷൻ നൽകുന്നതിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക തെരുവ് വിളക്കുകൾ കത്തിക്കുക .ഓഫീസ് കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.സമരം സി .പി .എം ഏരിയ സെക്രട്ടറി ആർ .പി ഭാസ്ക്കരൻ ഉൽഘാടനം ചെയ്തു. LDF പഞ്ചായത്ത് ചെയർമാൻ ഒ .പി അബ്ദു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ കെ രാധാകൃഷ്ണൻ വിവിധ കക്ഷി നേതാക്കളായ M P രാഗേഷ് ,വേലായുധൻ മാസ്റ്റർ, നൗഷാദ് ചെമ്പ്ര ,സാലിഹ് കുടത്തായി, .ടി മഹറുഫ്, ok സദാനന്ദൻ, T T മനോജ്, ആനന്ദകൃഷ്ണൻ എന്നിവർ സംസാരിച്ചു
