Site icon CTV Online

ഡ്രൈ​വി​ങ്ങി​നിടയില്‍ മൊ​ബൈ​ൽ ഫോ​ൺ ഉ​പയോ​ഗിച്ചാല്‍ ത​ട​വും പി​ഴ​യും; നിയമം കര്‍ശനമാക്കി ഒമാന്‍

International Desk

ഡ്രൈവിങ്ങിനിടയില്‍ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഒമാന്‍.
പത്ത് ദിവസം തടവും മുന്നൂറ് റിയാൽ പിഴയും ആണ് ലഭിക്കുക. ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.മൊബൈൽ ഫോൺ അല്ലാതെ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണം കെെയില്‍ എടുത്ത് വാഹനം ഓടിക്കുന്നവര്‍ക്കും നിയമം ബാധകമാണ്. റോഡിന്‍റെ വലതുവശത്തെ ഷോൾഡറുകൾ അനാവശ്യമായി ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. അത്യാവശ്യ ഘട്ടത്തിൽ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടിയാണ് ഇത് ഉപയോഗിക്കേണ്ടത്. അല്ലാതെ ഉപയോഗിക്കുന്നത് തെറ്റാണെന്നും പിഴ ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Exit mobile version