Site icon CTV Online

നാൽപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

നാൽപത് ദിവസം പ്രായമായ പെൺകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു.തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങുകൾക്ക് ശേഷം നെടുമങ്ങാട്ടെ അമ്മയുടെ വീട്ടിൽ നിന്ന് തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണൻ ക്രൂരകൃത്യം നടത്തിയത്. ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേക്ക് കൊണ്ടുവന്നത്. കുഞ്ഞിനെ കാണാതായ സാഹചര്യത്തിൽ അമ്മയും അമ്മൂമ്മയും പൊലീസിൽ പരാതിപ്പെടുകയായിരുന്നു.സംഭവത്തിൽ പിതാവ് പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version