Site icon CTV Online

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മഞ്ഞുവയൽ വിമല യു.പി സ്കൂൾ തൂഫാൻ കിക്ക് ഷൂട്ടൗട്ട് നടത്തി*

നെല്ലിപ്പൊയിൽ: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജീവിതത്തിൽ നിന്ന് മദ്യവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളെ പൂർണ്ണമായും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ തൂഫാൻ കിക്ക് കോടഞ്ചേരി പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വിൻസെന്റ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.

ലഹരി വിമുക്ത തലമുറയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെഅനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് വിദ്യാർത്ഥികൾ തൂഫാൻ കിക്കിൽ പങ്കാളികളായി.പ്രതിജ്ഞ, ലഘുലേഖ വിതരണം, ഫ്ലാഷ് മോബ്, സുംമ്പ ഡാൻസ്, കയ്യൊപ്പ് പതിപ്പിക്കൽ, വീഡിയോ പ്രദർശനം എന്നിവയും നടത്തി.

പ്രധാനധ്യാപകൻ ജിബിൻ പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരായസിസ്റ്റർ ജിജി ജോർജ്, അനുപമ ജോസഫ്, ഷബീർ കെ.പി തുടങ്ങിയവർ പ്രസംഗിച്ചു.

Exit mobile version