Site icon CTV Online

മുത്തേരി ജി.യു.പി. സ്കൂളിൽ കായിക പ്രതിഭകളെ ആദരിച്ചു

മുക്കം : കായികമേളയിൽ വിജയം നേടിയവരെ ആദരിക്കുന്നതിനായി മുത്തേരി ഗവൺമെൻ്റ് യു.പി. സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനിഷ ഉള്ളാട്ടിൽ ഉദ്ഘാടനം ചെയ്തു.


നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സന്ധ്യ തോമസ്, പി.ടി.എ. പ്രസിഡന്റ് ദിൻജു പി., സ്പോർട്സ് കൺവീനർ ലിജി ബാബു സി. കെ., കായിക അധ്യാപകൻ അജിൻ രാജ്‌ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Exit mobile version