Site icon CTV Online

കൊലക്കേസ് പ്രതിയെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു

Report: Web Desk

കൊലക്കേസ് പ്രതിയെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു.തൃശ്ശൂരിലാണ് കൊലക്കേസ് പ്രതിയെ റോഡിലിട്ട് വെട്ടിക്കൊന്നത്. അന്തിക്കാട് ആദർശ് വധക്കേസ് പ്രതിയായ തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശി നിധിൽ (28) ആണ് കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറിൽ എത്തിയ അക്രമികൾ വണ്ടിയിലിടിച്ച് നിർത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

ജൂലൈയിലാണ് ചായക്കടയിൽ ഇരുന്നിരുന്ന ആദർശിനെ സംഘം വിളിച്ചിറക്കി വെട്ടിയത്. അതിന് ശേഷം കേസിലെ പ്രതികളെല്ലാം ഒളിവിൽ പോയി. സ്ഥലത്ത് തന്നെ താമസിച്ചുവന്നിരുന്ന ഹിരത്, നിജിൽ, ഷനിൽ, പ്രജിൽ, ഷിബിൻ, നിമേഷ്, നിതിൽ, വൈഷ്ണവ്, ശിഹാബ് എന്നിവരായിരുന്നു ആദർശ് വധക്കേസിലെ ഒമ്പത് പ്രതികൾ. മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ് ഇവരെല്ലാവരും. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അന്തിക്കാട് മേഖലയിൽ തുടർക്കഥയാണ്

കൊല്ലപ്പെട്ട ആദർശും ഇപ്പോൾ അറസ്റ്റിലായ നിധിലും അടക്കം കേസിലെ പ്രതികളെല്ലാം നിരവധി കേസുകളിൽ പ്രതികളാണ്. സ്ഥലത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയുടെ ഫലമായാണ് രണ്ട് കൊലപാതകങ്ങളുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ തമ്മിൽ മുമ്പും സംഘർഷങ്ങളുണ്ടായിരുന്നു.

Exit mobile version