
newsdesk
മുക്കം : സി കെ കാസിം എംഎൽഎ വീട്ടിലേക്ക് വന്നപ്പോൾ തന്നെ കാണാതെ പൊയ്ക്കളഞ്ഞു എന്ന പരിഭവം 5 വയസ്സുകാരൻ ലാലുവിനെ തെല്ലൊന്നുമല്ല അലട്ടിയത്.
എംഎൽഎ സന്ദർശിക്കാൻ വന്ന സമയം അവൻ ഉറങ്ങുകയായിരുന്നു.തൻറെ പരാതി എംഎൽഎയോട് നേരിട്ട് തന്നെ അവൻ പറഞ്ഞു. എന്നാൽ ഇനി ഒരിക്കൽ ഉചിതമായ ഒരു അവസരത്തിൽ ഞാൻ കാണാൻ എത്തുമെന്ന് പറഞ്ഞ് അദ്ദേഹം അവനെ സാന്ത്വനിപ്പിച്ചു.വാക്ക് കൊടുത്തതുപോലെ ഇന്നലെ വിവാഹ സദസിൽ വന്നെത്തിയ എംഎൽഎ ലാലുവിനെ അന്വേഷിച്ചു.
ചുവന്ന ടീഷർട്ട് ധരിച്ച് ഒരു പൂമ്പാറ്റയെ പോലെ അവിടെയെല്ലാം ഓടിക്കളിച്ച അവൻ വിവരമറിഞ്ഞതും എംഎൽഎയുടെ മടിയിൽ ഓടിയെത്തിയതും ഒന്നിച്ചായിരുന്നു.തൻ്റെ വലിയ ആഗ്രഹം സഫലമായതിന്റെ ആത്മനിർവൃതിയിൽ അവൻ പുളകിതനായി. ചെറുവാടി പുത്തലത്ത് മൊയ്തീൻ്റെ മകനാണ് ലാലു.
