Site icon CTV Online

വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ അനധികൃത പാർക്കിങ് ; കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് മുനിസിപ്പാലിറ്റിക്ക് നിവേദനം നൽകി

മുക്കം : മുക്കത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലെ അനധികൃത പാർക്കിങ് , ആളുകൾക്ക് ബുദ്ധിമുട്ടാവുന്നു . കച്ചവട സ്ഥാപനങ്ങളുടെ മുന്നിൽ രാവിലെ മുതൽ രാത്രി വരെയും വാഹനങ്ങൾ നിർത്തിയിട്ട് മറ്റ് ജോലി സ്ഥലങ്ങളിലേക്ക് ബസ്സിൽ കയറി പോവുകയും തിരികെ രാത്രി വന്ന് വാഹനങ്ങൾ എടുത്ത് പോവുകയാണ് പതിവ്.

കച്ചവട സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വാങ്ങുവാൻ വരുന്ന ആളുകൾക്ക് വാഹനം നിർത്തി സാധനം വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളത്. ഈ പ്രശനം പരിഹരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുനിസിപൽ ചെയർമാന് പ്രസിഡണ്ട് റഫീഖ് വാവാച്ചിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു . ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ പ്രജിത പ്രദീപ്, സെക്രട്ടറി ബാബു വെള്ളാരംകുന്നത്ത്, ട്രഷറർ സജീഷ് വായലത്ത്, ഷിബു കല്ലൂർ, ചില്ലാനം വിജയൻ, കൈരളി സുൽഫിക്കർ, സജീവ് എന്നിവർ പങ്കെടുത്തു.

Exit mobile version