
newsdesk
മുക്കം: തോട്ടത്തിൻ കടവ് കൽപുഴായിയിൽ , യുവാവിനു നേരെ സംഘം ചേർന്ന് വീട്ടിൽകയറിആക്രമണം. അബോധാവസ്ഥയിൽ ആയ യുവാവ് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.
തോട്ടത്തിൻ കടവ് കൽപുഴായിയിൽ പുല്പറമ്പിൽ പ്രജീഷ് എന്ന യുവാവാണു വീട്ടിൽ വെച്ച് ക്രൂര മർദ്ദനത്തിന് ഇരയായത് . ഇന്നലെ രാത്രി 10.15 ഓടെ ആണ് സംഭവം . ഇയാൾ തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത് .
ബഹളം കേട്ട് അയവാസികൾ ഓടിവന്നപ്പോഴേക്കും അക്രമികൾ വാഹനത്തിൽ രക്ഷപെടുകയായിരുന്നു .തലക്കും മുക്കത്തും മറ്റു ശരീര ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റ യുവാവിനെ ആദ്യം KMCT യിൽ പ്രവേശിപ്പിച്ചു .പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു .
വധശ്രമത്തിന് മുക്കം പോലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട് .പോലീസ് ,ഫിംഗർ പ്രിന്റ് ,ഡോഗ് സ്കോഡ് എന്നിവർ പരിശോധന നടത്തി .സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കൾ ആണ് മർദിച്ചത് എന്നാണ് പ്രാഥമിക നിഗമനം
