Site icon CTV Online

മൊബൈൽ ഫോൺ കിണറ്റിൽ വീണത് എടുക്കാൻ ഇറങ്ങുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണയാളെ മുക്കം അഗ്നി രക്ഷാ സേന രക്ഷിച്ചു

പൂളക്കോട് : മൊബൈൽ ഫോൺ കിണറ്റിൽ വീണത് എടുക്കാൻ ഇറങ്ങുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണയാളെ മുക്കം അഗ്നി രക്ഷാ സേന രക്ഷിച്ചു. ബുധനാഴ്ച്ച വൈകീട്ട് 5:30 ഓടെയാണ് സംഭവം . പൂളക്കോട് ശിവമന്ദിരത്തിൽ വാടകക്ക് താമസിക്കുന്ന ബാബു എന്നയാളാണ് വീട്ടിലെ 40 അടിയോളം താഴ്ചയുള്ള കിണറിൽ വീണത്. നാട്ടുകാർ വിവരം മുക്കം അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയും ഉടൻ തന്നെ സ്റ്റേഷൻ ഓഫീസർ M അബ്ദുൾ ഗഫൂറിൻ്റെ നേതൃത്വത്തിൽ സേന എത്തുകയും റെസ്‌ക്യു നെറ്റിൻ്റെയും റോപ്പിൻ്റെയും സഹായത്താൽ ബാബുവിനെ സുരക്ഷിതമായി പുറത്തെടുത്തുകയും ചെയ്തു.Gr. Asst. സ്റേഷൻ ഓഫീസർ N രാജേഷ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ അനീഷ് PT, YP ഷറഫുദ്ധീൻ, C വിനോദ്, ശ്രീജിൻ TP,ഹോം ഗാർഡുമാരായ വിജയകുമാർ KS, രാജേന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Exit mobile version