newsdesk
മുക്കം സബ്ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുല്ലൂരംപാറ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ 375 പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ ബോയ്സ് ,ജൂനിയർ ഗേൾസ് ജൂനിയർ ബോയ്സ് സീനിയർ ബോയ്സ് സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ തുടർച്ചയായി പതിനേഴാം തവണയും ഓവറോൾ ചാമ്പ്യന്മാർ ആയി . ഇവർ ടീംചാമ്പ്യൻഷിപ്പ് നേടി. ഡോണ അനിൽ, ഡോണ ഡോണി, ഡെനാ ഡോണി , സൂരജ് എംപി, ജൂവൽ ബിനു എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
സമാപന സമ്മേളനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യുകയും ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. യോഗത്തിൽ ശ്രീമതി മേഴ്സി പുളിക്കാട്ട്,ഫ. സെബാസ്റ്റ്യൻ പുരയിടത്തിൽ,ബോസ് ജേക്കബ്, ബാബു കളത്തൂർ, എഇ ഒ ദീപ്തി രാജീവ്, H M ഫോറം പ്രസിഡന്റ് ഷമീർ, കെഎം ജോസഫ്, പിടി അഗസ്റ്റിൻ, എഡ്വേർഡ്, പ്രിൻസിപ്പൽ ആന്റണി, ഹെഡ്മാസ്റ്റർ ജോളി ജോസഫ്, വിൽസൺ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ അത്ലറ്റുകളുടെ പരിശീലനത്തിന് നേതൃത്വം നൽകിയ മലബാർ സ്പോർട്സ് അക്കാദമി യെയും കുട്ടികൾക്ക് പരിശീലനം നൽകിയ സ്കൂൾ കായികധ്യാപിക ശ്രീമതി ജോളി തോമസ് ചീഫ് കോച്ച് ജീഷ് കുമാർ, മറ്റ് പരിശീലകർ ധനൂപ് ഗോപി, ആഷിക്, മനോജ് ചെറിയാൻ എന്നിവരെ അനുമോദിക്കുകയും ചെയ്തു