NEWSDESK
മുക്കം: മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായ വയലിൽ മരക്കാർ മാസ്റ്റർ (പ്രസിഡണ്ട്), വയലിൽ അസ്സു ( വൈസ് പ്രസിഡന്റ്) എന്നിവർക്ക് മുക്കം ഓർഫനേജ് ഗേൾസ് ഹൈസ്കൂൾ സ്റ്റാഫ് കൌൺസിൽ സ്വീകരണം നൽകി.ഹെഡ്മാസ്റ്റർ NK മുഹമ്മദ് സലിം പൊന്നാട അണിയിച്ചു.ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ PP മോനുദ്ദീന്, വൊക്കേഷണൽ ഹയർർസെക്കണ്ടറി പ്രിൻസിപ്പൽ ബിനു,സ്റ്റാഫ് സെക്രട്ടറി പി ഹർഷൽ,ഓർഫനേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി KT ബീരാൻ, K സുലൈഖ എന്നിവർ സംസാരിച്ചു.