Site icon CTV Online

മുക്കം സി.എച്ച്.സി യിൽ വാക്സിൻ കേന്ദ്രം ഒന്നാം നിലയിൽ നിന്നു മാറ്റാൻ തീരുമാനമായി

Local News

മുക്കം സി.എച്ച്.സി യിൽ ഒന്നാം നിലയിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന വാക്സിൻ കേന്ദ്രം അവിടെ നിന്നു മാറ്റാൻ തീരുമാനമായി.തിങ്കളാഴ്ച മുതലാണ് മാറ്റം.
അസൗകര്യങ്ങളുടെ ആകെത്തുകയായ കുത്തിവയ്പു കേന്ദ്രം അവിടെ നിന്നു മാറ്റണമെന്ന ആവശ്യത്തിനു നേരെ അധികൃതർ കണ്ണടയ്ക്കുകയായിരുന്നു. പ്രായമായവരും രോഗികളും അവശരും മറ്റും കോണികയറി വാക്സിൻ കേന്ദ്രത്തിലെത്താൻ വല്ലാതെ പ്രയാസപ്പെടുകയുമായിരുന്നു. മുകളിലെത്തിയാൽ ഏറെ നേരം കാത്തിരിക്കേണ്ടത് ഒരു കോണിക്കൂട്ടിലും കുത്തി വയ്പ് കഴിഞ്ഞ് അര മണിക്കൂർ നിരീക്ഷണത്തിലിരിക്കേണ്ടത് ഒരു ഇടുങ്ങിയ മുറിയിലുമായിരുന്നു. മഴക്കാലമായതോടെ പുറത്ത് കാത്തുനിൽക്കാനുള്ള സൗകര്യവും ഇല്ലാതായി. മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട രോഗികൾ കൂടുതലായി എത്താൻ തുടങ്ങുകയും അവർക്ക് കോണി കയറാൻ സാധിക്കാത്തതിനാൽ വാക്സിൻ നൽകാൻ നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ ഇടക്കിടെ താഴെ ഇറങ്ങി ചെല്ലേണ്ടി വരുന്നതും അവരുടെയും പ്രതിഷേധത്തിനിടയാക്കി.ഇതിനു പുറമെ യുത്ത് കോൺഗ്രസ് ഉൾപെടെ വിവിധ സംഘടനകൾ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു.

തിങ്കളാഴ്ച മുതൽ ഓർഫനേജ് സ്കൂളിലെ സൗകര്യപ്രദമായ ഓഡിറ്റോറിയത്തിലാണ് വാക്സിൻ വിതരണ കേന്ദ്രം പ്രവർത്തിക്കുക എന്നും അവിടെനിന്ന് കൊവിഡ് പരിശോധന കേന്ദ്രം മണാശ്ശേരി ഗവ.യു.പി.സ്കൂളിലേയ്ക്ക് മറ്റി എന്നും മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അറിയിച്ചു.

Exit mobile version