newsdesk
മുക്കം: എം കെ എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി.സ്കൂൾ മാനേജർ വി.അബ്ദുല്ല കോയ ഹാജി ഉദ്ഘാടനം ചെയ്തു. സിജി ലേണിംഗ് ക്ലിനിക് ഡയറക്റ്റർ ഇ പി മഹ്റുന്നീസ അൻവർ ക്ലാസ്സെടുത്തു. പ്ലസ് വൺ പൊതു പരീക്ഷയിൽ ഉന്നത മാർക്കു നേടിയ ആയിശ, ഫാത്തിമ ഷിഫാന എന്നിവർക്ക് പ്രൊജക്റ്റ് മാനേജർ ജസ്ലീന സമ്മാനദാനം നടത്തി.പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ അധ്യക്ഷം വഹിച്ചു.ബുഷ്‌റ കെ ടി, ജുനൈസ് പി കെ എന്നിവർ സംസാരിച്ചു.
ബലിപെരുന്നാളോടനുബന്ധിച്ച് മെഹന്തി മത്സരവും നടത്തി.