Site icon CTV Online

ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി; എല്ലാ മാസവും വിതരണം ചെയ്യും

തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ 1400 രൂപയായി വർധിപ്പിച്ച് ഉത്തരവിറങ്ങി. നിലവില്‍ 1300 രൂപയായിരുന്നത് സർക്കാരിന്റെ നൂറു ദിന കർമപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി 100 രൂപ കൂടി വര്‍ധിപ്പിക്കുകയായിരുന്നു.

ക്ഷേമ പെന്‍ഷനുകള്‍ ഇനി എല്ലാ മാസവും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് 600 രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍.

Exit mobile version