Site icon CTV Online

മോഡി അധികാരത്തിൽ കയറിയതിനു ശേഷം യോഗം വിളിച്ചിട്ടില്ലെന്നു പരാതിപ്പെട്ട് അകാലിദൾ

നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദർ. യോഗം ചേർന്നിട്ടില്ല മോഡി അധികാരത്തിൽ വന്നതിനു ശേഷം എന്നും സുഖ്ബീർ സിംഗ് തുറന്നടിച്ചു. സുഖ്ബീർ സിംഗ് ബാദലിന്റെ പ്രതികരണം കാർഷിക ബില്ലിന് എതിരെ ഉള്ളതായിരുന്നു .

എൻ ഡി എ പേരിനു മാത്രമാണെന്നും മറ്റൊന്നും എൻഡിഎയിൽ ഇല്ല എന്നും അകാലിദൾ പറഞ്ഞു. വാജ്‌പേയ് കാലത് ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു. നേതാക്കളിൽ എൻ ഡി എ യുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു തന്റെ പിതാവെന്നും സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു

ശിരോമണി അകാലിദൾ എൻഡിഎ വിട്ടത് കഴിഞ്ഞ ദിവസമാണ് . ഇത്തവണത്തെ നടപടിയിൽ പ്രതിഷേധിച്ച് അകാലിദളിന്റെ കേന്ദ്ര മന്ത്രി ഹർ സിമ്രത് ബാദൽ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു നടപടി. കർഷക പ്രക്ഷോഭം രൂക്ഷമായപ്പോൾ കർഷകർക്കൊപ്പമാണെന്ന് വ്യക്തമാക്കിയാണ് അകാലിദൾ നിർണായക തീരുമാനം കൈക്കൊണ്ടത്.

Exit mobile version