Site icon CTV Online

വാവ സുരേഷിന് വീട് വച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ

Web Desk

വാവ സുരേഷിന് വീട് വച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ. കോട്ടയത്ത് പാർട്ടി നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൾ ട്രസ്റ്റ് ആണ് വീട് നിർമിച്ച് നൽകുക. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇതിനു മേൽനോട്ടം വഹിക്കും. തിരുവനന്തപുരത്ത് വാവ സുരേഷിന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്താണ് വീട് നിർമിച്ചു നൽകുന്നത്. സാധാരണ വാവ സുരേഷ് ആരുടെയും വാഗ്ദാനങ്ങൾ സീകരിക്കാറില്ല. എന്നാൽ, തനിക്കു ജീവൻ തിരിച്ചുതന്നുവെന്നും അതിനാല്‍ ഇക്കാര്യത്തിൽ നിങ്ങൾ പറയുന്നത് അനുസരിക്കാമെന്നും വാവ സുരേഷ് പറഞ്ഞതായും മന്ത്രി മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്ത ഉടൻ തന്നെ ഇതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഇഷ്ടപ്പെടുന്ന രിതീയിലുള്ള പ്ലാനിലായിരിക്കും വീട് നിർമിക്കുകയെന്നും മന്ത്രി പറഞ്ഞു.

മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് ഇന്ന് രാവിലെ 11:30നാണ് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയത്. ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചു. മന്ത്രി വി.എൻ.വാസവനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും യാത്ര അയയ്ക്കാൻ എത്തിയിരുന്നു.

Exit mobile version