Site icon CTV Online

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ അന്തരിച്ചു

Report: Nipin Raj ET

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു മരണം. എകെ ആന്റണി , ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ മന്ത്രിയായിരുന്നു. ഭക്ഷ്യം, പൊതുവിതരണം ആരോഗ്യ വകുപ്പ് എന്നിവയിലായിരുന്നു മന്ത്രിയായി പ്രവർത്തിച്ചത്. 2011 ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകൾ നൽകിയിരുന്നില്ല. വയനാട്ടിൽ നിന്നുള്ള നേതാവായിരുന്ന ഇദ്ദേഹം കോഴിക്കോട് കക്കോടിയിലെ മകൻ്റെ വീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ചിരുന്നത്.

Exit mobile version