Site icon CTV Online

എംജി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും കെ ആർ മീര രാജി വയ്ക്കുന്നു

കോട്ടയം: എംജി സർവകലാശാലയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൻ്റെ ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നും രാജി വയ്ക്കുന്നതായി എഴുത്തുകാരി കെ ആർ മീര. സർവ്വകലാശാല മാനദണ്ഡങ്ങൾ ലംഘിച്ച് മീരയെ ബോർഡ് ഓഫ് സ്റ്റഡീസിൽ ഉൾപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് കെ ആർ മീരയുടെ രാജിപ്രഖ്യാപനം.

ഞാന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍നിന്ന് ഞാന്‍ രാജിവച്ചതായി മാധ്യമസുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു – വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് ഫേസ്ബുക്കിലിട്ട വിശദമായ കുറിപ്പിൽ കെ ആർ മീര പറയുന്നു. താൻ്റെ രാജി എംജി വൈസ് ചാൻസലറെ ഇ-മെയിൽ അറിയിച്ചതായും മീര വ്യക്തമാക്കി.

അക്കാദമിക് വിദഗ്ദരാകണം ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ എന്ന് എംജി സര്‍വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും വ്യക്തമായി പറയുമ്പോഴായിരുന്നു ഈ വഴിവിട്ട നിയമനം.

Exit mobile version