Site icon CTV Online

നീന്തൽ സർട്ടിഫിക്കറ്റ്‌ നൽകുന്നതിൽ വിദ്യാർത്ഥികളെ വലയ്ക്കുന്ന സർക്കാർ നടപടിക്കെതിരെ; മാവൂരിൽ എം എസ് എഫ് പ്രതിഷേധ സമരം നടത്തി

Local News

നീന്തൽ സർട്ടിഫിക്കറ്റ്‌ നൽകുന്നതിൽ വിദ്യാർത്ഥികളെ വലയ്ക്കുന്ന സർക്കാർ നടപടി പുനപരിശോധിക്കുണമെന്നാവശ്യപ്പെട്ട് എം എസ് എഫ് മാവൂരിൽ പ്രതിഷേധ സമരം നടത്തി. എം എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിലും സമരം സംഘടിപ്പിച്ചത്. നീന്തൽ സർട്ടിഫിക്കറ്റ് നേടാൻ കോവിഡ് കാലത്ത് വിദ്യാർഥികളെ കൂട്ടത്തോടെ പുറത്തിറക്കുന്ന സർക്കാർ നടപടി തികഞ്ഞ ബുദ്ധിശൂന്യതയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഒ.എം നൗഷാദ് പറഞ്ഞു .
എം എസ് എഫ് മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് മുസമ്മിൽ തെങ്ങിലക്കടവ് അധ്യക്ഷത വഹിച്ചു.എം എസ് എഫ് കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് ശാക്കിർ പാറയിൽ,അമൽ മുഴാപാലം, അസീബ് തയ്യിൽ ,നിസാം
ഹാഷിർ അലി എന്നിവർ പങ്കെടുത്തു.

Exit mobile version