newsdesk
കോഴിക്കോട്∙ മാവൂർ സഹകരണ ബാങ്കിനെച്ചൊല്ലിയുള്ള വിഭാഗീയത സിപിഎമ്മിൽ അവസാനിക്കുന്നില്ല. കൂടുതൽ പേർ പാർട്ടി വിടുമ്പോഴും പരിഹരിക്കാൻ കഴിയാതെ നേതൃത്വം. മാവൂർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും ചെറൂപ്പ സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ കെ.സി.രവീന്ദ്രൻ, കൽപള്ളി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കണ്ണിപറമ്പ് ലോക്കൽ കമ്മിറ്റി അംഗവുമായ ഇ.കെ.നാസർ എന്നിവരാണ് ഏറ്റവും ഒടുവിൽ പാർട്ടി ഔദ്യോഗിക പദവികളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചത്.
മാവൂർ സഹകരണ ബാങ്കിൽ സിപിഎമ്മിലെ നേതാക്കളുടെ ബന്ധുക്കൾക്കു മാത്രം ജോലി നൽകി, കാർഷിക കടാശ്വാസ പ്രകാരം താൽപര്യക്കാർക്കു മാത്രം ഇളവു നൽകി തുടങ്ങിയ ആരോപണങ്ങൾ നേരത്തേ ഉണ്ടായിരുന്നു. ഏറ്റവും ഒടുവിൽ ബാങ്കിനായി മാവൂർ കാര്യാട്ട് താഴത്ത് 2.17 ഏക്കർ സ്ഥലം 9.88 കോടി രൂപ നൽകി വാങ്ങിയതിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ പുകയുന്നത്.