Site icon CTV Online

മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറെ ലാത്തി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; എ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് പ്രതിഷേധം നടത്തി

Report: Rafeeq Thottumukkam

മലപ്പുറം :മലപ്പുറത്ത് മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ കെ ബി സതീഷ് കുമാറിനെ എം എസ് എഫ് മാർച്ചിനിടെ ലാത്തി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച എ എസ് ഐ സന്തോഷിനെതിരെ നടപടി ആവശ്യപ്പെട്ട് കലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് ഫോറം പ്രതിഷേധ കൂട്ടായ്മ നടത്തി. കൂട്ടായ്മ പ്രസ്സ് ക്ലബ് സെക്രട്ടറി പി.എസ് രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.യു. ഡബ്ള്യു ജെ സംസ്ഥാന കമ്മിറ്റി ഡിജിപി ക്ക് പരാതി നൽകിയിട്ടുണ്ടെന്നും കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ജില്ലകൾ തോറും കൂടുതൽ പ്രതിഷേധം നടക്കുമെന്നും പി. എസ്. രാഗേഷ് പറഞ്ഞു.

എം.ടി. വിധുരാജ് അധ്യക്ഷത വഹിച്ചു.കെ.കെ.സന്തോഷ്,കെ.രാഗേഷ്,രാജേഷ്മേനോൻ,ബൈജുകൊടുവള്ളി,രമേശ് കോട്ടൂളി,പി.വി.സുജിത്,സാജൻ വി നമ്പ്യാർ,കൃഷ്ണ പ്രദീപ്,രോഹിത് തയ്യിൽ എന്നിവർ സംസാരിച്ചു. നിധീഷ് കൃഷ്ണൻ നന്ദി പറഞ്ഞു.

Exit mobile version