
Web Desk
പട്ടികവർഗ സംവരണ മണ്ഡലമായ മാനന്തവാടിയിൽ ബി ജെ പി പട്ടികയിൽ ഉൾപ്പെടുത്തിയ മണികണ്ഠൻ ആണ് തന്നെ അറിയിക്കാതെ സ്ഥാനാര്ഥിയാക്കിയെന്ന ആരോപണം ഉന്നയിച്ച മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്. പിന്മാറിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സി. മണിക്കുട്ടന്‍ രംഗത്തെത്തിയിരുന്നു.
.‘ഈ കാണുന്ന വിളക്കുകാലില്‍ എന്നെ തലകീഴായി കെട്ടിത്തൂക്കിയാലും ഞാനെന്റെ ജനതയെ ഒറ്റുകൊടുക്കില്ല’ എന്ന അംബേദ്ക്കറിന്റെ വാക്കുകള്‍ പോസ്റ്റ് ചെയ്താണ് മണിക്കുട്ടന്‍ ബി.ജെ.പിക്ക് മറുപടി നല്‍കിയിരിക്കുന്നത്. പണിയ വിഭാഗത്തിലെആദ്യ എം ബി എ കാരന്‍ കൂടിയാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ടീച്ചിങ് അസിസ്റ്റന്റായ മണിക്കുട്ടന്‍. മണികണ്ഠന്റെ ഫേസ്ബുക് പ്രൊഫൈൽ നെയിം ആയ മണിക്കുട്ടൻ എന്ന പേരാണ് ബി ജെ പി പട്ടികയിൽ ഉണ്ടായിരുന്നത്. പട്ടിക വന്നപ്പോൾ ഔദ്യോഗിക പേര് അല്ലാതിരുന്നതിനാൽ മറ്റാരോ ആണ് സ്ഥാനാര്ഥിയെന്നു കരുതിയെന്നു മണികണ്ഠൻ പറഞ്ഞു.മണിക്കുട്ടന്റെ സമ്മതമില്ലാതെയാണ് ബി.ജെ.പി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
പണിയ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണിക്കുട്ടനെ നിര്‍ദേശിച്ചത്. ബി.ജെ.പിയുടെ ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ മണിക്കുട്ടന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.ഇന്നേവരെ ഇടതുവലതു മുന്നണികള്‍ പണിയ സമുദായത്തില്‍ നിന്നൊരാളെയും നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല.ഈ സാഹചര്യം മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചതെങ്കിലും താന്‍ ബി.ജെ.പി അനുഭാവിയല്ലെന്നും തൊഴിലെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്തിറക്കിയ വീഡിയോയില്‍ മണിക്കുട്ടന്‍ പറയുന്നു.
