
മലപ്പുറം വളാഞ്ചേരിയിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച 22 വയസുകാരനായ സഹോദരന്‍ പിടിയില്‍.ചൈല്‍ഡ് ലൈന്‍ മുഖേന ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.പോക്‌സോ കേസ് ചുമത്തിയാണ് സഹോദരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സഹോദരന്‍ 13 വയസുകാരിയായ സഹോദരിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് വിവരം. ചൈല്‍ഡ് ലൈന്‍ അധികൃതരാണ് വളാഞ്ചേരി പൊലീസിനെ വിവരം അറിയിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
