Site icon CTV Online

മഞ്ജു വാര്യര്‍- സണ്ണി വെയ്ന്‍ ചിത്രം ചതുര്‍മുഖത്തിലെ ആ ‘നാലാമന്‍’

Entertainment Desk

ടെക്നോ- ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന ചലച്ചിത്രം ‘ചതുർമുഖ’ ത്തിന്‍റെ ടൈറ്റിൽ സൂചിപ്പിക്കുന്ന നാലാമത്തെ മുഖം എന്തെന്ന് വെളിപ്പെടുത്തി മഞ്ജു വാര്യറും സണ്ണി വെയ്നും. എറണാകുളത്ത് പത്രസമ്മേളനത്തിലാണ് നാലാം സാന്നിധ്യം ഒരു സ്മാര്‍ട്ട് ഫോണാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതോടെ, മഞ്ജു വാര്യരും, സണ്ണി വെയിനും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമാരാണെന്നുള്ള പ്രേക്ഷകരുടെ സംശയത്തിനു വിരാമമായി.ഒരു സ്മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷൻ പോസ്റ്ററും, സിനിമയ്ക്കു വേണ്ടിയൊരുക്കിയ കൗതുകകരമായ റിങ്ങ്ടോണും താരങ്ങള്‍ അനാവരണം ചെയ്തു.
ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിനൊപ്പം ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരുടേതാണ് കഥ, തിരക്കഥ, സംഭാഷണം.

മഞ്ജു വാര്യര്‍, സണ്ണി വെയ്ൻ, അലന്‍സിയര്‍ എന്നിവര്‍ക്കൊപ്പം ശക്തമായ ഒരു താരനിരയും അണിയറ പ്രവർത്തകരും ചതുർമുഖത്തിലുണ്ട്. ഇപ്പോൾ പോസ്റ്റ്- പ്രൊഡക്ഷൻ ഘട്ടത്തിലെത്തി നില്‍ക്കുന്ന ചിത്രം നൂതന ദൃശ്യാനുഭവവുമായി ഉടന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

Exit mobile version