Site icon CTV Online

ഉപതെരഞ്ഞെടുപ്പുകൾ ഉടനില്ല

രാജ്യത്തെ ലോക്സഭാ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു. സംസ്ഥാനത്തെ ചവറ നിയമസഭാ മണ്ഡലത്തിൽ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പും മാറ്റിവെച്ചു.നിലവിൽ കൊവിഡ് പടരുന്ന സാഹര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ .സപ്തംബർ ഒമ്പതിനകം നടക്കേണ്ട തെരഞ്ഞെടുപ്പുകൾ എല്ലാം മാറ്റി വയ്ക്കാനാണ് തീരുമാനം. ആറ് മാസത്തിൽ കൂടുതൽ കാലം ഒരു മണ്ഡലം ഒഴിച്ചിടരുതെന്നാണ് നിലവിൽ നിയമം. എന്നാൽ നിയമ പ്രകാരമുള്ള ബാധ്യത നിറവേറ്റാനാവില്ലെന്ന് കമ്മീഷൻ വിലയിരുത്തി. കേന്ദ്രസർക്കാരും ഇതിനോട് യോജിച്ചു.

Exit mobile version