
newsdesk
മലപ്പുറം: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മുങ്ങിമരിച്ചത് 232 കുട്ടികളെന്ന് കണക്ക്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ മുങ്ങി മരിച്ചത് മലപ്പുറത്താണ് . സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1170 പേര്‍ മുങ്ങി മരിച്ചു. ഇതില്‍ 232 ഉം കുട്ടികളാണ് .
14 വയസിന് താഴെയുള്ള 98 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളും മുങ്ങി മരിച്ചു. 14 നും 18 നും ഇടയില്‍ പ്രായമുള 99 ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമാണ് മരിച്ചത്. നീന്തല്‍ അറിയാത്തതാണ് മുങ്ങി മരണത്തിന്റെ പ്രധാന കാരണം. മലപ്പുറം ജില്ലയില്‍ 47 കുട്ടികളും തൃശ്ശൂര്‍ ജില്ലയില്‍ 33 കുട്ടികളും മുങ്ങി മരിച്ചു. ഈ വര്‍ഷം ഇതുവരെ അഞ്ഞൂറിലധികം പേര്‍ മുങ്ങി മരിച്ചു. ഇതിലും ഭൂരിഭാഗവും കുട്ടികളാണ്.