വാഹനാപകടത്തിൽ യുവാവ് മരിച്ചു

കുന്നമംഗലം: ഗുഡ്സ് ഓട്ടോ സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. പെരുവഴിക്കടവ് പുളിയപിലാക്കിൽ ഗണേഷൻ്റെ മകൻ ജിഷ്ണു (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കൊണാറമ്പ് കല്ലേരി റോഡിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മാതാവ് നാരായണി ( ബിന്ദു) സഹോദരങ്ങൾ ഹരികൃഷ്ണ, വൈഷ്ണവ് . സംസ്കാരം 2024 ജനുവരി 12 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പുതിയപാലം ശ്മശാനത്തിൽ.

error: Content is protected !!