Site icon CTV Online

വഴിയിൽ പരിചയപ്പെട്ടയാൾ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഗർഭസ്ഥ ശിശു മരിച്ചു

Web Desk

കോട്ടയം പാമ്പാടിയിൽ പീഡനത്തെത്തുടർന്ന് ഗർഭിണിയായ പതിനാലു വയസ്സുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു. പെൺകുട്ടിയെ രക്തസ്രാവത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടാവസ്ഥയിലായിരുന്ന നാലരമാസം പ്രായമായ ഗർഭസ്ഥശിശു ആണ് മരിച്ചത്.വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണമാരംഭിച്ചു. 14 വയസ്സുള്ള വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. കുട്ടി നൽകിയ സൂചനകൾ അനുസരിച്ചു പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

കേസെടുത്തതായും സംഭവം നടന്നത് മണർകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അന്വേഷണം അങ്ങോട്ടേക്കു കൈമാറുമെന്നും പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത് പറഞ്ഞു.വഴിയിൽ നിന്നു പരിചയപ്പെട്ട യുവാവ് കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കുട്ടിയുടെ മൊഴി. ഏപ്രിലിലാണു സംഭവം. വയറു വേദനയെത്തുടർന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണു വിവരം പുറത്തറിഞ്ഞത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥ ശിശു മരിക്കുകയായിരുന്നു.

Exit mobile version