Site icon CTV Online

ജലീലിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും; ഇന്ന് ബിജെപിയുടെ കരിദിനം

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കേന്ദ്രങ്ങൾ പറയുന്നത്. നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്.

സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുമായുളള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിച്ചശേഷമാകും വീണ്ടും വിളിച്ചുവരുത്തുക. യുഎഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടിട്ടാണ് സർക്കാ‍ർ വാഹനത്തിൽ മതഗ്രന്ധങ്ങൾ വിവിധയിടങ്ങളിൽ എത്തിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.

Exit mobile version