Site icon CTV Online

കോഴിക്കോട് ഐ.ഐ.എമ്മില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

Web Desk

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് പരാതിക്കാരി. സഹപാഠിക്കെതിരായാണ് ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രതി എം.ബി.എ വിദ്യാര്‍ത്ഥിയും യു.പി സ്വദേശിയാണ്. ഇന്നലെ പുലര്‍ച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം . ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .

Exit mobile version