
കോഴിക്കോട്: ലോക്ക് ഡൗൺ വ്യവസ്ഥകൾ ഇളവ് ചെയ്തപ്പോൾ ആരാധനലായങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നു . എന്നാൽ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ കൂടുതൽ പേരിലേക്ക് പകരുന്നത് തടയുന്നതിനിയി രോഗ മുൻകരുതലുകൾ സംബന്ധിച്ച് 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് സെക്ഷൻ 4 പ്രകാരം പകർച്ചവ്യാധി പടരുന്നത് തടയാനായി ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർമാൻ & ജില്ലാകളക്ടർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
*മുസ്ലീം പള്ളികളിൽ നടക്കുന്ന ജുമ നമസ്കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 40 ൽ കവിയരുത് . എന്നാൽ ആരാധനാലയങ്ങളിൽ നടക്കുന്ന മറ്റ് പ്രാർത്ഥനകളിൽ 20 ൽ അധികം പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല
*പള്ളികളിലെ ജുമാ നമസ്കാരങ്ങളിൽ പങ്കെടുക്കുന്നവർ തമ്മിൽ 6-അടി അകലം പാലിക്കാനും കോവിഡ് പ്രോട്ടോകോൾ പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്
*കണ്ടയിൻമെന്റ് സോണിലെ പള്ളികളിലെ മറ്റു ആരാധനാലയങ്ങളിലെ ഭക്തരുടെ പ്രവേശനമോ അനുവദനീയമല്ല .
*മേൽപറഞ്ഞ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് മത പുരോഹിതരും വാർഡ് RRT യും പോലീസും ഉറപ്പുവരുത്തേണ്ടതാണ്.

