
കണ്ണൂർ പയ്യാവൂരിൽ മകൾക്ക് പിന്നാലെ വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. പയ്യാവൂരിലെ ചുണ്ടകാട്ടിൽ സ്വപ്നയാണ് ഇന്ന് പുലർച്ചെയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 27 നാണ് യുവതി രണ്ട് പെൺമക്കൾക്ക് എലിവിഷം ഐസ്ക്രീമിൽ ചേർത്ത് നൽകി ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകൾ മൂന്ന് വയസുകാരി ആൻസില്ല ആഗ്നസ് ഞായറാഴ്ച മരിച്ചിരുന്നു.
