Site icon CTV Online

കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി: ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്നാമത്തെ കൊവിഡ് മരണം

കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് സ്വദേശി ഉസ്മാൻ (80) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്കരോഗിയായിരുന്നു.

കോഴിക്കോട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇന്നത്തെ മൂന്നാമത്തെ കൊവിഡ് മരണമാണ്. കാസർഗോഡും, ആലപ്പുഴയിലുമാണ് ഇന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കാസർഗോഡ് ബേക്കൽ കുന്ന് സ്വദേശി മുനവർ റഹ്മാൻ (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെയാണ് മരണം. രക്താർബുദത്തെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു.

ആലപ്പുഴയിൽ നിന്നാണ് ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് മരിച്ചത്. 21 വയസായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു മരണം. വൃക്കരോഗിയായ സുരഭിദാസ് ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ രോഗം മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കാരം നടക്കും.

Exit mobile version