Site icon CTV Online

കൊടുവള്ളിയിൽ എസ്ഡിപിഐ-എൽഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം

Report: News Desk

കോഴിക്കോട്: കൊടുവള്ളി കരുവംപൊയിൽ എസ്ഡിപിഐ-എൽഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. കരുവംപൊയിൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് സംഘർഷം ഉണ്ടായത്. കൊടുവള്ളി നഗരസഭയിലെ 16, 17, 19 ഡിവിഷനുകളിലെ പോളിംഗ് ബൂത്തുകൾ ഉള്ള സ്കൂളാണിത്. ഏതാണ്ട് അര മണിക്കൂര്‍ നേരം സംഘര്‍ഷം നീണ്ടുനിന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ പിടിച്ചുമാറ്റി. നേതാക്കള്‍ അടക്കമുള്ളവര്‍ പ്രദേശത്തെത്തിയിട്ടുണ്ട്. നിലവില്‍ സ്ഥിതി ശാന്തമാണെങ്കിലും പൊലീസ് സുരക്ഷ ശക്തമാക്കി.

Exit mobile version