Site icon CTV Online

ലതികാ സുഭാഷ് വിഷയത്തില്‍ ഖുശ്ബു; വനിതകളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, അതുകൊണ്ടാണ് ഞാനും കോണ്‍ഗ്രസ് വിട്ടത്

web desk

കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബി.ജെ.പി നേതാവ് ഖുശ്ബു. കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് ഒരു പരിഗണനയുമില്ലെന്നും മറ്റു സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണെന്നും ഖുശ്ബു പറഞ്ഞു.വനിതകളെ അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇതാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും, പോണ്ടിച്ചേരിയിലും എല്ലാം സ്ത്രീകള്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നുണ്ട്. കുടുംബവാഴ്ചയാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് 33 ശതമാനം വനിതാ സംവരണത്തെക്കുറിച്ച് പറയുകയാണ്. അവര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് ചെയ്തത്.നാക്കിനെല്ലില്ലാത്ത പോലെയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നത്. കോൺഗ്രസിലെ എം.പിയായ രാഹുൽ ഗാന്ധി സ്ത്രീ ശാക്തീകരണത്തെകുറിച്ചു പറയും . എന്നിട്ട് കോൺഗ്രസ് സീറ്റ് അനുവദിച്ചത് നോക്കൂ. രാഹുൽ ഗാന്ധിക്ക് കോൺഗ്രസിന്റെ നേതാവ് ആകണമെങ്കിൽ അവർ പരിശ്രമിച്ചേ മതിയാവൂ . ഖുശ്‌ബു പറഞ്ഞു .

Exit mobile version