
newsdesk
സർക്കാർ ഓഫീസുകളിൽ നൽകുന്ന അപേക്ഷകളിലും നിവേദനങ്ങളിലും ഏതെങ്കിലും പ്രത്യേക നിറത്തിലുള്ള മഷി തന്നെ ഉപയോഗിക്കണമെന്ന് നിർബന്ധമില്ലെന്ന് സംസ്ഥാന ഭരണപരിഷ്കാര വകുപ്പ് വ്യക്തമാക്കി.
പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് തട്ടകത്ത് സമർപ്പിച്ച വിവരവകാശ അപേക്ഷയ്ക്ക് വകുപ്പ് ജോയിന്റ് സെക്രട്ടറി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏത് നിറവും ഉപയോഗിക്കാം.ചുവപ്പ്, പച്ച മഷികൾ ഉദ്യോഗസ്ഥർക്ക് മാത്രമുള്ളതാണെന്ന പൊതുവായ ധാരണ തെറ്റാണ്. പൊതുജനങ്ങൾക്കും ചുവപ്പ്, പച്ച അടക്കമുള്ള ഏത് മഷിയും ഉപയോഗിച്ച് അപേക്ഷകൾ തയ്യാറാക്കാം.
പ്രധാന നിബന്ധന. എഴുതിയിരിക്കുന്ന കാര്യങ്ങൾ തടസ്സമില്ലാതെ വായിക്കാൻ കഴിയുന്നതും, മാഞ്ഞുപോകാത്തതുമായ മഷി ഉപയോഗിക്കണം എന്ന് മാത്രം.
അപേക്ഷകൾ നിരസിക്കരുത്. ഏതെങ്കിലും പ്രത്യേക നിറത്തിലുള്ള മഷി ഉപയോഗിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
