കേരളത്തിലെ സ്വർണവില വീണ്ടും ചരിത്രം തിരുത്തി പവന് 36,320 രൂപയായി. പവന്റെ വിലയിൽ ബുധനാഴ്ച 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപകൂടി 4,540 രൂപയുമായി. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 35,800 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാൽ ചൊവ്വാഴ്ച പവന് 320 രൂപ കൂടി 36,120 രൂപയായി ഉയരുകയായിരുന്നു .വീണ്ടും ബുധനാഴ്ച 200 രൂപ കൂടി പവന് വര്ധിക്കുകയായിരുന്നു. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് തനി തങ്കത്തിന് 1,793.60 ഡോളറാണ് വില. കഴിഞ്ഞദിവസത്തെ വിലയിൽനിന്ന് കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. കോവിഡ് കേസുകൾ സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നതിനാലാണ് ആഗോള വിപണിയിൽ സ്വർണ വില കൂടുന്നത്. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടിയിട്ടുമു ണ്ട്.