അറുപത്തി ഏഴാം പിറന്നാൾ നിറവിൽ കേരളം ; 100% സാക്ഷരത, ആരോഗ്യരംഗത്തെ വിപ്ലവാത്മക പുരോഗതി തുടങ്ങി കേരളം കൈവരിച്ച നേട്ടങ്ങൾ നിരവധി;ഒട്ടേറെ മേഖലകളിൽ രാജ്യത്തിന് തന്നെ മാതൃകയാണ് ഇന്ന് കൊച്ചു കേരളം

newsdesk

കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ. കേരളസംസ്ഥാനം നിലവിൽ വന്ന് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ ഒത്തുചേർന്ന് കേരളം രൂപം കൊള്ളുന്നത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. ഒട്ടേറെ പോരാട്ടങ്ങളും വെല്ലുവിളികളും നേരിട്ടാണ് ഇന്ന് നാം കാണുന്ന കേരളം ഉണ്ടായത്. വിവിധ വിഷയങ്ങളിൽ ലോകശ്രദ്ധ ആകർഷിക്കുന്നു കേരളം എന്ന കൊച്ചുസംസ്ഥാനം. ലോകത്ത് ബാലറ്റിലൂടെ നിലവിൽ വന്ന രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എന്ന വിശേഷണം ഇഎംഎസ് സർക്കാരിനാണ്. ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. രാജ്യത്ത് ആദ്യമായി നൂറ് ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനം കേരളമാണ്.

error: Content is protected !!