സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. ഈമാസം 16ന് തന്നെ പരീക്ഷ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്‌ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണു തീരുമാനം. സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ബുധനാഴ്ച (15ന്) പുറത്തുവരും.
കോവിഡ് മൂലമാണ് എന്‍ജിനീയറിങ്, ഫാര്‍മസി പരീക്ഷകള്‍ മാറ്റിവച്ചത്. മേയില്‍ നടത്താന്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും നീണ്ടു പോകുകയായിരുന്നു. നീറ്റ് ഫലം വന്ന ശേഷം മെഡിക്കല്‍ പ്രവേശനത്തിന് ഒപ്പമാണു കേരളത്തിലെ എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശനം നടത്തുന്നത്. ഹയര്‍സെക്കന്‍ഡറിയുടെ മാര്‍ക്കും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തില്‍ സമീകരിച്ചു തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് എന്‍ജിനീയറിങ് പ്രവേശനം നടത്തുക.

error: Content is protected !!
%d