Site icon CTV Online

വീടിനുള്ളിൽ ചോര വാർന്ന നിലയിൽ ഗൃഹനാഥന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

newsdesk

കാസർകോട്: കാസർകോട്ട് ദുരൂഹ സാഹചര്യത്തിൽ ഗൃഹനാഥൻ മരിച്ച നിലയിൽ. തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി എം.വി ബാലകൃഷ്ണനാണ് (54 ) ആണ് മരിച്ചത്. വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറത്തും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം

Exit mobile version