Site icon CTV Online

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട

Report: Web Desk

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. രണ്ട് കേസുകളില്‍ നിന്നായി ഒരു കോടി പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.എയര്‍ കസ്റ്റംസ് വിഭാഗമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച 2311 ഗ്രാം സ്വര്‍ണം പിടികൂടിയത്. ദുബായിൽ നിന്നുo എത്തിയ മലപ്പുറം സ്വദേശി സലാമിൽ നിന്ന് 1568 ഗ്രാം സ്വർണം പിടികൂടി. മിശ്രത രൂപത്തിൽ ഹാന്‍റ് ബേഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.

ഇതേ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് ഒളിപ്പിച്ച് വച്ച രീതിയിൽ കണ്ട 1262. ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്.

Exit mobile version