Site icon CTV Online

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട;മലപ്പുറം സ്വദേശി അബ്ദുൾ അസീസ് അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോ 850 ഗ്രാം സ്വർണമാണ് പിടി കൂടിയത്. സ്വർണം കടത്തിയ മലപ്പുറം സ്വദേശി അബ്ദുൾ അസീസ് അറസ്റ്റിലായി.

മലപ്പുറം ചെറുവായൂർ സ്വദേശിയായ അബ്ദുൽ അസീസ് എയർ അറേബ്യ വിമാനത്തിൽ ഇന്ന് രാവിലെയാണ് കരിപ്പൂരിലെത്തുന്നത്. മിക്‌സി മോട്ടറിന്റെ അകത്തുള്ള പ്ലാസ്റ്റിക് കവറിനോട് ചേർന്ന് പതിപ്പിച്ച നിലയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. യാത്രക്കാരന്റെ അടിവസ്ത്രത്തിലാണ് ഇത് ഒളിപ്പിച്ചിരുന്നത്.

Exit mobile version