Site icon CTV Online

കരിപ്പൂരിൽ 5 കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐ കസ്റ്റഡിയിൽ

Report: News Desk

കൊണ്ടോട്ടി: കരിപ്പൂരിൽ 5 കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐ കസ്റ്റഡിയിൽ.സ്വര്‍ണക്കടത്തു സംഘങ്ങളെ സഹായിക്കുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്തവളത്തില്‍ സിബിഐ നടത്തിയ റെയ്ഡില്‍ കരിപ്പൂരിലെ അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലായത്. മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും പണം പിടികൂടുകയും കസ്റ്റംസ് ഹാളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 637 ഗ്രാം സ്വര്‍ണവും മൂന്നുലക്ഷം രൂപയും കണ്ടെത്തിയതിന് പുറമെയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് അരലക്ഷം രൂപയും കണ്ടെടുത്തത്.

ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്നെത്തിയ സിബിഐയുടെ നാലംഗ സംഘം കോഴിക്കോട് നിന്നുള്ള ഡി.ആര്‍.ഐ സംഘത്തിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് വര്‍ധിച്ചതിനെ തുടര്‍ന്ന് കസ്റ്റംസും കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം സംബന്ധിച്ച പരാതിയിലാണ് റെയ്ഡ്. പുലര്‍ച്ചെ എയര്‍അറേബ്യയുടെ ഷാര്‍ജ വിമാനം എത്തുമ്പോഴാണ് സംഘം കരിപ്പൂരിലെത്തിയത്.ഈ വിമാനത്തില്‍ പരിശോധനകള്‍ കഴിഞ്ഞ് ഏതാനും യാത്രക്കാര്‍ പുറത്തിറങ്ങിയിരുന്നു.

തുടർന്ന് ഇവരെ തിരികെ വിളിച്ച് പരിശോധിച്ചാണ് തിരിച്ചയച്ചത്.കസ്റ്റംസ് ഹാളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 637 ഗ്രാം സ്വര്‍ണവും മൂന്നുലക്ഷം രൂപയും കണ്ടെത്തിയത്.ഇതിന് പുറമെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് അരലക്ഷം രൂപയും കണ്ടെടുത്തു.ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് 17,000 രൂപയും മറ്റൊരാളില്‍ നിന്ന് 13,000 രൂപയും,മൂന്നാമനില്‍ നിന്ന് 10,000 രൂപയുമാണ് കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട കസ്റ്റംസിലെ അഞ്ച് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണ്.ഇതില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ കരിപ്പൂരിലുണ്ടായിരുന്ന മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥ തന്നെ കേന്ദ്ര കസ്റ്റംസ് വിഭാഗത്തിന് പരാതി നല്‍കിയിരുന്നു.

Exit mobile version